പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച: കേസ് ഗൗരവമേറിയതെന്ന് ഹൈക്കോടതി - പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്
കേസ് ഏറ്റെടുക്കുന്നതില്‍ സി ബി ഐയോട് നിലപാട് അറിയിക്കാന്‍ കോടതി നിർദേശം. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചു.
![പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച: കേസ് ഗൗരവമേറിയതെന്ന് ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4477071-994-4477071-1568794207661.jpg)
കൊച്ചി:പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ഗൗരവമേറിയെതെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികൾ ഉൾപ്പെട്ട കേസിലാണ് കോടതിയുടെ വിലയിരുത്തല്‍. കേസ് സി ബി ഐക്ക് കൈമാറുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഏറ്റെടുക്കുന്നതില്‍ സി ബി ഐയോട് നിലപാട് അറിയിക്കാനും നിർദേശം നൽകി. എന്നാല്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മലപ്പുറം, പത്തനംതിട്ട സ്വദേശികളായ ഹർജിക്കാർ പി എസ് സി കായിക ക്ഷമത പരീക്ഷയിൽ പരാജയപെട്ടവരാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.