കേരളം

kerala

ETV Bharat / state

കോതമംഗലത്ത് മാലിന്യം മാറ്റുന്നില്ല; പ്രതിഷേധം ശക്തം

മാർക്കറ്റ് പരിസരപ്രദേശത്ത് മുപ്പതോളം പേർക്ക് ഡെങ്കി, എലിപനി തുടങ്ങിയവ ബാധിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു

കുന്നുകൂടിയ മാലിന്യത്തിൽ നടപടിയില്ലാതെ നഗരസഭ: പകർച്ചവ്യാധികളെ വിളിച്ച് വരുത്തി മാർക്കറ്റ്

By

Published : Aug 24, 2019, 9:28 PM IST

Updated : Aug 24, 2019, 11:47 PM IST

എറണാകുളം: കോതമംഗലം മാർക്കറ്റിന് സമീപത്തെ മാലിന്യം മാറ്റാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം നഗരസഭക്കെതിരെ പ്രതിഷേധിച്ചു. മാർക്കറ്റ് പരിസരപ്രദേശത്ത് മുപ്പതോളം പേർ ഡെങ്കി, എലിപനി ബാധിച്ച് ആശുപത്രിയിലാവുകയും ഒരാൾ മരിക്കുകയും ചെയ്തു. മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ വെണ്ടുവഴി ഇക്കരക്കുടി അബ്ദുല്‍ റഹിമാണ് മരിച്ചത്.

കോതമംഗലത്ത് മാലിന്യം മാറ്റുന്നില്ല; പ്രതിഷേധം ശക്തം
ചെയർപേഴ്സണേയും, കൗൺസിലർമാരേയും തടഞ്ഞുവെച്ചു നടത്തിയ പ്രതിഷേധത്തെ തുടർന്ന് മാർക്കറ്റും ബസ് സ്റ്റാന്റ് പരിസരവും ശുചിയാക്കുമെന്ന് മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ ഉറപ്പ് നൽകി. മാസം തോറും ലക്ഷങ്ങൾ വാടകയായി പിരിക്കുന്ന നഗരസഭ അധികൃതർ മാർക്കറ്റ്, ബസ് സ്റ്റാൻഡ് ശുചീകരണത്തിനായി വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് മാലിന്യം കെട്ടി കിടക്കാൻ കാരണമാകുന്നതെന്നാണ് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ഒരു ശുചീകരണ തൊഴിലാളി പോലും എത്താത്ത അവസ്ഥയാണ് മാർക്കറ്റിലുള്ളത്.
Last Updated : Aug 24, 2019, 11:47 PM IST

ABOUT THE AUTHOR

...view details