എറണാകുളം: പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പീപ്പിൾസ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കൊച്ചി ഷിപ്പ്‌യാര്‍ഡിലാണ് മാര്‍ച്ച് സമാപിച്ചത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം - സിപിഐ ജില്ലാ കമ്മറ്റി
സിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലും കൊച്ചിയില്‍ ലോങ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു

പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധ സമരങ്ങള്‍ വ്യാപകമാകുന്നു
പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം
സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയും ലോങ്ങ് മാർച്ച് നടത്തി. ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി കളമശ്ശേരിയിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് സിപിഐ മാര്‍ച്ച് നടത്തിയത്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്‌മയില്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Last Updated : Dec 23, 2019, 11:52 PM IST