പ്രതിഷേധങ്ങള്‍ ഒഴിയാതെ അങ്കമാലി അതിരൂപത എറണാകുളം:അങ്കമാലി അതിരൂപതയില്‍ പ്രതിഷേധവുമായി വിശ്വാസികളും വൈദികരും. ഏകീകൃത കുർബാനയെ എതിർക്കുന്ന വിശ്വാസികളും വൈദികരുമായിരുന്നു സാധാരണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇത്തവണ ബിഷപ്പ് ഹൗസിൽ പ്രതിഷേധവുമായി എത്തിയത് ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരായിരുന്നു (Protest In Angamaly Archdiocese).
പ്രതിഷേധക്കാരുടെ ആവശ്യം:ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കുക. പൂട്ടി കിടക്കുന്ന പള്ളികൾ തുറക്കുക, ആലുവ ചുണങ്ങം വേലി പള്ളിയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ ശ്രമിച്ച വൈദികനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. അതിരൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായി പ്രതിഷേധിച്ചവർ അറിയിച്ചു (Angamaly Archdiocese Eucharist).
ചുണങ്ങം വേലി പള്ളിയിലെ വൈദികന് നേരെയുണ്ടായ കയ്യേറ്റത്തിനെതിരെ പ്രസ്‌താവനയിറക്കാമെന്നും അപ്പസ്തോലിക്ക് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചതായും അവർ വ്യക്തമാക്കി. അതേ സമയം ഏകീകൃത കുർബാനയ്ക്ക് വേണ്ടി അതിരൂപതയ്ക്ക് പുറത്തുള്ള ഏതാനും ആളുകൾ സമരം ചെയ്‌താൽ ആയിര കണക്കിന് വിശ്വാസികളെ അണി നിരത്തി പ്രതിരോധിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു (Eucharist Unification Problems).
എറണാകുളം അതിരൂപതയിലെ പള്ളികളിൽ മാർ സിറിൽ വാസിലും മാർ ബോസ്കോ പുത്തൂരും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള സിനഡ് കുർബാന ഡിസംബർ 25ന് നടന്നു കഴിഞ്ഞു. അത് കൂടാതെ ഏതെങ്കിലും പള്ളിയിൽ വിശ്വാസികളുടെ അനുമതിയില്ലാതെ വൈദികൻ തന്നിഷ്‌ട പ്രകാരം സിനഡ് കുർബാന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധം തീർക്കുമെന്ന് അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി (Mass Unification). എറണാകുളം അതിരൂപതയിലെ 95 ശതമാനം പള്ളികളിലും ജനഭിമുഖ കുർബാന മാത്രമെ അനുവദിക്കൂ എന്ന് ഇടവക പൊതുയോഗവും പാരീഷ് കൗൺസിലും പ്രമേയം പാസാക്കിയിട്ടുള്ളതാണ് അത് അട്ടിമറിച്ച് സ്വന്തം അജണ്ട നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തടയുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു (Angamaly Archdiocese Protest).
ചുണങ്ങം വേലി പള്ളിയിൽ വൈദീകനെ ആരും കയ്യേറ്റം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്‌തിട്ടില്ല. സ്വന്തം ഇഷ്‌ടപ്രകാരം സിനഡ് കുർബാന അർപ്പിക്കാനുള്ള നീക്കം ഉപരോധിക്കുക മാത്രമാണ് ഇടവക സമൂഹം ചെയ്‌തത്. ഇത്തരം നീക്കം ഏത് ഇടവകയിൽ ഉണ്ടായാലും അതിനെ ഉപരോധിക്കുമെന്ന് അല്‍മായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും മുന്നറിയിപ്പ് നൽകി.
Also read:Mass unification | ഏകീകൃത കുർബാന നടപ്പിലാക്കാൻ വത്തിക്കാൻ പ്രതിനിധി എത്തി; സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സംഘർഷം