ആലപ്പുഴ: കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലിനെതിരെ ആലപ്പുഴയിൽ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. വൻകിട കുത്തകകളുടെ താൽപര്യം സംരക്ഷിക്കാൻ കർഷകദ്രോഹ നിയമ നിർമാണങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ആർ നാസർ കുറ്റപ്പെടുത്തി.
കാർഷിക ബില്ലിനെതിതിരെ ആലപ്പുഴയിൽ എൽഡിഎഫ് പ്രതിഷേധം - ആലപ്പുഴയിൽ ഇടതുപക്ഷ പ്രതിഷേധം
രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ആർ നാസർ പറഞ്ഞു.
കാർഷിക ബില്ലിനെതിതിരെ ആലപ്പുഴയിൽ എൽഡിഎഫ് പ്രതിഷേധം
കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എംപിമാരായ എളമരം കരിം, കെ കെ രാഗേഷ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍റ് ചെയ്‌തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, വിവിധ ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
Last Updated : Sep 21, 2020, 5:37 PM IST