കേരളം

kerala

ഷെയിന്‍ നിഗമിനെതിരെ വീണ്ടും നിർമാതാക്കൾ

By

Published : Jan 9, 2020, 5:10 PM IST

Updated : Jan 9, 2020, 5:22 PM IST

ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം സിനിമയില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരം നൽകിയത് 25ലക്ഷം രൂപയാണെന്നും എന്നാല്‍ ഈ കരാറിന് വിരുദ്ധമായി 45 ലക്ഷം രൂപ വേണമെന്നാണ് ഷെയിൻ ആവശ്യപ്പെടുന്നതെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി

ഷെയിന്‍ നിഗം  നിർമാതാക്കൾ  എറണാകുളം  ഉല്ലാസം  shane nigam  producers association  ernakulam  malayalam movie star
ഷെയിന്‍ നിഗമിനെതിരെ വീണ്ടും നിർമാതാക്കൾ

എറണാകുളം:ഷെയിന്‍ നിഗത്തിനെതിരെ നിർമാതാക്കൾ വീണ്ടും രംഗത്ത്. ഉല്ലാസം സിനിമയുടെ നിർമാതാവ് കരാർ തിരുത്തിയെന്ന വാദം തെറ്റാണ് . ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം സിനിമയില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരം നൽകിയത് 25ലക്ഷം രൂപയാണെന്നും എന്നാല്‍ ഈ കരാറിന് വിരുദ്ധമായി 45 ലക്ഷം രൂപ വേണമെന്നാണ് ഷെയിൻ ആവശ്യപ്പെടുന്നതെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. 45 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമെ ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കൂവെന്നാണ് ഷെയിൻ നിര്‍മാതാവിനെ അറിയിച്ചത്. പൈങ്കിളി എന്ന പേരില്‍ തുടങ്ങാനിരുന്ന സിനിമ പിന്നീട് ഉല്ലാസം എന്ന പേര് മാറ്റിയതോടെ തന്‍റെ പ്രതിഫലത്തുകയിലും മാറ്റം വരുത്തണമെന്നാണ് ഷെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്‍റെ താരമൂല്യം ഉയര്‍ന്ന സാഹചര്യത്തില്‍ 45 ലക്ഷം രൂപ നല്‍കണമെന്നും പ‍ഴയ കരാര്‍ നിലനില്‍ക്കില്ലെന്നുമാണ് ഷെയിന്‍റെ വാദം.എന്നാല്‍ ആ വാദം തെറ്റാണെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഷെയിന്‍ നിഗമിനെതിരെ വീണ്ടും നിർമാതാക്കൾ

2016 മുതൽ 2018 വരെയുള്ള സിനിമകളിൽ അഞ്ച് ലക്ഷം മുതൽ ഇരുപത്തിയഞ്ച് ലക്ഷം വരെയാണ് ഷെയിൻ പ്രതിഫലം വാങ്ങിയത്. 2018 ജൂണില്‍ പൈങ്കിളി എന്ന പേരില്‍ ചിത്രം ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 25 ലക്ഷം രൂപ ഷെയിന് പ്രതിഫലമായി നല്‍കാമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഒരു വര്‍ഷത്തിനിടെ രണ്ട് തവണ പേരുമാറ്റി. അങ്ങനെ ഉല്ലാസം എന്ന പേരിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളുമായള്ള കരാര്‍ ഉള്‍പ്പടെ ഒരു രേഖകളിലും മാറ്റമില്ലെന്ന് വ്യക്തമാക്കി നിര്‍മാതാവ് ഫിലിം ചേംബറിന് കത്ത് നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഷെയിനിന്‍റെ അവകാശ വാദം അംഗീകരിക്കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

ഉല്ലാസം സിനിമയുടെ നിർമാതാവ് കരാർ തിരുത്തിയെന്ന ഷെയിൻ്റെ വാദം തെറ്റാണന്ന് കെ.എഫ്.പി.എ ട്രഷറർ ബി.രാജേഷ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് ഷെയിൻ മറുപടി നൽകിയിരുന്നു. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിനുമായി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതേ സമയം അമ്മ സംഘടനാ നേതൃത്വവുമായി നടക്കുന്ന ചര്‍ച്ചക്ക് ശേഷം നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുമെന്നാണ് ഷെയിൻ നിര്‍മാതാക്കളെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന അമ്മ യോഗത്തെ ആശ്രയിച്ചായിരിക്കും നിർമാതാക്കൾ തുടർനടപടി സ്വീകരിക്കുക

Last Updated : Jan 9, 2020, 5:22 PM IST

ABOUT THE AUTHOR

...view details