എറണാകുളം: ജില്ലയിലെ കൃത്യമായ ഓക്‌സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മാർഗ നിർദേശങ്ങൾ തയ്യാറാക്കിയത്.
നിർദേശങ്ങൾ
- ഓക്‌സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക
- ഓക്‌സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗിക്കുക, ചോർച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കുക.
- അടിയന്തര പ്രാധാന്യമില്ലാത്ത ഓപറേഷനുകൾ പരമാവധി ഒഴിവാക്കുക, ഇത്തരം ഓപറേഷനുകൾ നടക്കുന്നുവെങ്കിൽ അതിൻ്റെ വിവരങ്ങൾ മുൻകൂട്ടി ഓക്‌സിജൻ വാർ റൂമിൽ അറിയിക്കുക.