കേരളം

kerala

ETV Bharat / state

എറണാകുളത്തെ കൊവിഡ് സംരക്ഷണ കേന്ദ്രത്തിലെ തടവുകാര്‍ രക്ഷപ്പെട്ടു - എഫ്.എൽ.റ്റി.സി

കണ്ണൂർ തലശ്ശേരി സ്വദേശി ഷെഫീഖ്, ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത് എന്നിവരാണ് ചാടിപ്പോയത്

prisoners escaped from the FLTC in Ernakulam  prisoners escaped from the FLTC in Ernakulam  FLTC in Ernakulam  എഫ്.എൽ.റ്റി.സിയിൽ നിന്ന് തടവുകാർ ചാടിപ്പോയി  എഫ്.എൽ.റ്റി.സി  പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാൾ
എറണാകുളത്തെ എഫ്.എൽ.റ്റി.സിയിൽ നിന്ന് തടവുകാർ ചാടിപ്പോയി

By

Published : Dec 27, 2020, 12:32 PM IST

എറണാകുളം:പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിലെ കൊവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്ന് രണ്ട് തടവുകാർ ചാടിപ്പോയി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. എറണാകുളം സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌ത കണ്ണൂർ തലശ്ശേരി സ്വദേശി ഷെഫീഖ്, ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത് എന്നിവരാണ് ചാടിപ്പോയത്.

ശുചിമുറിയിൽ കയറിയ ഇവർ എക്‌സ്‌ഹോസ്റ്റ് ഫാൻ ഘടിപ്പിക്കാനായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈ സമയം എഫ്.എൽ.റ്റി.സിയിൽ കൂടുതൽ പൊലീസുകാർ കാവലുണ്ടായിരുന്നില്ല. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു.

ABOUT THE AUTHOR

...view details