കേരളം

kerala

ETV Bharat / state

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും ; പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

prime minister will arrive kochi  attend various programmes  prime minister will arrive in kerala  prime minister in kerala  kochi metro second phase inaguration  ins vikrant latest news  latest news in ernakulam  ഐഎൻഎസ് വിക്രാന്ത്  പ്രധാന മന്ത്രി നാളെ കൊച്ചിയിലെത്തും  വിമാനവാഹിനി യുദ്ധകപ്പൽ  കൊച്ചിമെട്രോ രണ്ടാം ഘട്ട പാത ഉദ്‌ഘാടനം  പ്രധാന മന്ത്രി കേരളത്തില്‍  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നാളെ കൊച്ചിയിലെത്തും

By

Published : Aug 31, 2022, 9:00 PM IST

എറണാകുളം :പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ നരേന്ദ്രമോദി പങ്കെടുക്കും. നാളെ(1.09.2022) വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുമുണ്ട്.

നാളെ വൈകിട്ട് 4.25 ന് നെടുമ്പാശ്ശേരിയിൽ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി ഇവിടുത്തെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് കാലടി ശൃംഗേരി മഠത്തിൽ എത്തും. 6 മണിക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

കൊച്ചിമെട്രോ രണ്ടാം ഘട്ട പാത ഉദ്‌ഘാടനം :കൊച്ചി മെട്രോ പേട്ട എസ്എൻ ജംങ്‌ഷൻ പാത, ഇൻഫോ പാർക്ക് രണ്ടാം ഘട്ടം, എറണാകുളം നോർത്ത് സൗത്ത് റെയിൽവേസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങില്‍ പങ്കെടുപ്പിക്കുക. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്‌ടൺ ഐലന്‍ഡിലെ താജ് മലബാർ ഹോട്ടലിലെത്തി ബിജെപി കോർ കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.

വെള്ളിയാഴ്‌ച രാവിലെ 9.30 നാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഐഎൻഎസ് വിക്രാന്ത് ഔദ്യോഗികമായി സേനയ്ക്ക് കൈമാറുക. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്‌തുക്കള്‍ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിന് ശേഷം പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിക്കും.

ABOUT THE AUTHOR

...view details