എറണാകുളം : ആലുവ ആലങ്ങാടില്‍ ഗർഭിണിയായ യുവതിയും പിതാവും ക്രൂര മർദനത്തിനിരയായ സംഭവത്തിൽ, ഭർത്താവ് മുഹമ്മദലി ജൗഹർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയയെ ആലുവ മുപ്പത്തടത്ത് നിന്നാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവ് ജൗഹർ ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജൗഹറിന്‍റെ മാതാവ് സുബൈദ, സഹോദരിമാരായ സബീന, സലീന, സുഹൃത്ത് സഹൽ എന്നിവരാണ് മറ്റ് പ്രതികൾ.
സഹലിനെ ശനിയാഴ്ച രാവിലെ തന്നെ പിടികൂടിയിരുന്നു. ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം, ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
ജൗഹറിനെതിരെ നഹ്ലത്ത് ഉന്നയിച്ചത് നിരവധി കാര്യങ്ങള്‍
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ആലുവ സ്വദേശി നഹ്ലത്തിന്‍റെയും മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം. എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവുമാണ് വിവാഹ സമയത്ത് സ്ത്രീധനം നൽകിയതെന്ന് യുവതിയുടെ കുടുംബം പറയുന്നു.