എറണാകുളം:മലയാള സിനിമയില്‍ നെഗറ്റീവ് റിവ്യു വ്യാപകമാകുന്നു എന്ന തരത്തില്‍ വ്യാപക ആക്ഷേപം ഉയരുകയും ചെയ്യുകയും വിഷയം ഹൈക്കോടതി വരെ എത്തി നില്‍ക്കുകയും ചെയ്യുമ്പോൾ സിനിമയ്ക്ക് എതിരെ പ്രവർത്തിക്കുന്നവരെ സിനിമ പ്രൊമോഷൻ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് തനിക്ക് ഭീഷണിയെന്ന് സിനിമ പിആർഒ ആയ പ്രതീഷ് ശേഖറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. കിങ് ഓഫ് കൊത്ത, വിജയ് ചിത്രം ലിയോ, കണ്ണൂർ സ്‌ക്വാഡ് തുടങ്ങി നിരവധി സിനിമകളുടെ പിആർഒ ആയ പ്രതീഷ് ശേഖറാണ് ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്ത് എത്തിയത്.
" കണ്ണൂർ സ്‌ക്വാഡിന്റെ പ്രൊമോഷൻ പരിപാടിയിൽ സിനിമക്കെതിരെ നിന്നവരെ പരിഗണിച്ചില്ല. സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന മമ്മൂക്കയുടെ പടത്തിനു ഇത്തരം ആളുകളെ ഒഴിവാക്കി. അതിനു ശേഷം ഇന്റർവ്യൂ നടന്ന രാത്രി എനിക്ക് രാത്രി 8മണി കഴിഞ്ഞു ഞാൻ ക്രൗൺ പ്ളാസ ഹോട്ടലിലെ മുന്നിൽ നിന്നപ്പോൾ "പ്രതീഷെ നീ തീർന്നെടാ എന്ന തൃശ്ശൂരിലെ ഒരു സിനിമാ പ്രൊമോട്ടർ വ്യക്തിയുടെ ഫോൺ കാൾ". എന്നാ തീർത്തേരെ എന്നും ഞാനും. ജീവിക്കണമെങ്കിൽ ഇത്ര നാൾ ജീവിക്കണമെന്നോ... കുനിഞ്ഞു നിൽക്കണമെന്നോ പഠിച്ചിട്ടില്ല. സിനിമയെ നശിപ്പിക്കരുത്". എന്നതാണ് പ്രതീഷ് ശേഖറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
പ്രതീഷ് ശേഷറിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്...
" ഒരു സിനിമ ഒരുപാട് പേരുടെ കഷ്ടപ്പാടാണ്, ദിവസങ്ങൾ നീളുന്ന പണിപ്പുരയിൽ ഓരോ പ്രേക്ഷകനെയും അത് സ്വാധീനിക്കുന്നത് ഓരോ രീതിയിൽ ആണ്. അതിന്റെ ഗതി നിർണയിക്കേണ്ടത് മൊബൈൽ പിടിച്ചു നിൽക്കുന്ന ഒരാളല്ല, ഒരു സോഷ്യൽ മീഡിയാ പേജുള്ള ആളല്ല, ഇന്ന് സിനിമാക്കാർക്കെതിരെ paid ഡീഗ്രേഡിങ് ആണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട് അത് പെയ്ഡ് ആയോ സിനിമാക്കാരെ ഭീഷണിപ്പെടുത്തിയോ അല്ല ചെയ്യേണ്ടത്. ഉദാഹരണം കിംഗ് ഓഫ് കൊത്ത സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകാം ഇഷ്ടമാകാതിരിക്കാം പക്ഷെ അതിനും മുന്നേ റിവ്യൂ. ദുൽഖർ അഭിമുഖത്തിൽ പറഞ്ഞത് ജയിലർ സിനിമയുടെ ഒരു ശതമാനം ആളുകൾ എന്റെ സിനിമ സ്വീകരിച്ചാൽ ഞാൻ ഹാപ്പി എന്നാണ്. ആ സിനിമയുടെ പ്രൊമോഷന് പൈസ വാങ്ങിയ ആൾ എന്താ മോനെ നെഗറ്റിവ് ഇട്ടേ എന്ന് തിയേറ്ററിൽ ഡിസ്ട്രിബൂഷൻ പ്രതിനിധി ചോദിച്ചപ്പോൾ എനിക്ക് പകുതി പൈസ മൂവായിരം കിട്ടി ബാക്കി വേണ്ട. ഞാൻ മറ്റേ പടങ്ങളെ സപ്പോർട് ചെയ്യാം എന്ന നിലപാട്. ആരാണിവർ 🤔
കണ്ണൂർ സ്‌ക്വാഡിന്റെ പ്രൊമോഷൻ പരിപാടിയിൽ സിനിമക്കെതിരെ നിന്നവരെ പരിഗണിച്ചില്ല. സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന മമ്മൂക്കയുടെ പടത്തിനു ഇത്തരം ആളുകളെ ഒഴിവാക്കി. അതിനു ശേഷം ഇന്റർവ്യൂ നടന്ന രാത്രി എനിക്ക് രാത്രി 8മണി കഴിഞ്ഞു ഞാൻ ക്രൗൺ പ്ളാസ ഹോട്ടലിലെ മുന്നിൽ നിന്നപ്പോൾ "പ്രതീഷെ നീ തീർന്നെടാ എന്ന തൃശ്ശൂരിലെ ഒരു സിനിമാ പ്രൊമോട്ടർ വ്യക്തിയുടെ ഫോൺ കാൾ".
എന്നാ തീർത്തേരെ എന്നും ഞാനും.
ജീവിക്കണമെങ്കിൽ ഇത്ര നാൾ ജീവിക്കണമെന്നോ... കുനിഞ്ഞു നിൽക്കണമെന്നോ പഠിച്ചിട്ടില്ല. സിനിമയെ നശിപ്പിക്കരുത്.