കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രകാശ് തമ്പി ജയിൽ മോചിതനായി. പ്രകാശ് തമ്പിയുടെ പക്കൽ നിന്ന് സ്വർണം പിടിച്ചിട്ടില്ലെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിടരുതെന്നും എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതി മുമ്പാകെ പറഞ്ഞിട്ടുണ്ടെന്നും മുമ്പോട്ടുളള കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം പ്രകാശ് തമ്പി മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസ്; പ്രകാശ് തമ്പി ജയിൽ മോചിതനായി - പ്രകാശ് തമ്പി
അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതി മുമ്പാകെ പറഞ്ഞിട്ടുണ്ടെന്നും മുമ്പോട്ടുളള കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും പ്രകാശ് തമ്പി പറഞ്ഞു.
![സ്വർണക്കടത്ത് കേസ്; പ്രകാശ് തമ്പി ജയിൽ മോചിതനായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3690327-850-3690327-1561725476690.jpg)
പ്രകാശ് തമ്പി
പ്രകാശ് തമ്പി ജയിൽ മോചിതനായി
അതേസമയം സ്വർണക്കടത്ത് മാഫിയയിലെ നിർണായക കണ്ണിയാണ് പ്രകാശ് തമ്പിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഡിആർഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആറ് തവണയായി 60 കിലോ സ്വർണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്നാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
Last Updated : Jun 28, 2019, 8:31 PM IST