എറണാകുളം:പന്തീരാങ്കാവില്‍ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയെ വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയത് തെറ്റാണെന്നും പൊലീസ് നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതായും ലഘു ലേഖകൾ പിടിച്ചെടുത്തത് കൊണ്ട് ആരും മാവോയിസ്റ്റ് ആകണമെന്നില്ലെന്നും പ്രകാശ് കാരാട്ട് എറണാകുളത്ത് പറഞ്ഞു.
വിദ്യാർഥികളുടെ പേരില്‍ യുഎപിഎ; സർക്കാർ തിരുത്തണമെന്ന് പ്രകാശ് കാരാട്ട് - Latest Malayalam varthakal
കോഴിക്കോട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയെ വിമർശിച്ച് എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![വിദ്യാർഥികളുടെ പേരില്‍ യുഎപിഎ; സർക്കാർ തിരുത്തണമെന്ന് പ്രകാശ് കാരാട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4987209-thumbnail-3x2-karattu.jpg)
ലഘു ലേഖകൾ പിടിച്ചെടുത്തത് കൊണ്ട് ആരും മാവോയിസ്റ്റ് ആകില്ലെന്ന് പ്രകാശ് കാരാട്ട്
വിദ്യാർഥികളുടെ പേരില്‍ യുഎപിഎ; സർക്കാർ തിരുത്തണമെന്ന് പ്രകാശ് കാരാട്ട്
വിദ്യാർഥികൾക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കുന്നതിന് സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. സായുധ സേനകൾ നടത്തുന്ന ഏറ്റുമുട്ടലും വ്യാജ ഏറ്റുമുട്ടലും രണ്ടാണെന്നും ഇത് സംബന്ധിച്ച് വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതുണ്ടെന്നും മാവോയിസ്റ്റ് ഏറ്റുമുട്ടൽ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
Last Updated : Nov 7, 2019, 2:53 PM IST