എറണാകുളം: വിനോദസഞ്ചാരത്തിന് പേരുകേട്ട പോയാലിമലയിൽ ശുചീകരണപ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ. എൻഎസ്എസ് 199, 580 യൂണിറ്റുകളിലെ സന്നദ്ധപ്രവർത്തകരും പ്രോഗ്രാം ഓഫിസർമാരും ചേർന്നാണ് പോയാലിമല ശുചീകരിച്ചത്.
പോയാലിമലയെ സുന്ദരമാക്കി എഞ്ചിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ - poyalimala hills ernakulam news
പോയാലിമല ശുചീകരിച്ചും വാട്ടർ ടാങ്ക് പെയിന്‍റടിച്ചും വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള പന്തലുകളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ചും വിനോദസഞ്ചാര കേന്ദ്രത്തെ മനോഹരമാക്കി.
പോയാലിമലയെ സുന്ദരമാക്കി എഞ്ചിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ
പായിപ്ര പഞ്ചായത്തിലെ പോയാലിമല ഹെറിട്ടേജിനെ പഞ്ചായത്ത് ടൂറിസം മേഖലയായി തെരഞ്ഞെടുത്തിരുന്നു. പോയാലിമലയിലെ പതിനാറ് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മൊട്ടക്കുന്ന് ശുചീകരിക്കുന്നതിന്‍റെ ഭാഗമായി വാളണ്ടിയർമാർ വാട്ടർ ടാങ്ക് പെയിന്‍റടിച്ചും വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള പന്തലുകളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ചും വിനോദസഞ്ചാര കേന്ദ്രത്തെ കൂടുതൽ മനോഹരമാക്കി. ഇവിടെ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
Last Updated : Feb 15, 2021, 10:54 PM IST