കേരളം

kerala

ETV Bharat / state

പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറി; പ്രതിപക്ഷ നേതാവ് ഇന്ന് ഹൈക്കോടതിയിൽ - crime branch

ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് ഇന്ന് ഹൈക്കോടതിയിൽ

By

Published : May 13, 2019, 8:05 AM IST

കൊച്ചി:പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുമ്പ് പൊലീസ് തന്നെ നിലപാടെടുത്തിരുന്നു. സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. അതിനാൽ പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹര്‍ജി നൽകിയിരിക്കുന്നത്. പൊലീസ് പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല നിയമപരമായി നീങ്ങുന്നത്.

ABOUT THE AUTHOR

...view details