എറണാകുളം:എൻഐഎ അറസ്റ്റ് ചെയ്‌ത നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ എടവനക്കാട് സ്വദേശി മുബാറക്കിനെ റിമാൻഡ് ചെയ്‌തു. കൊച്ചി എൻഐഎ കോടതിയാണ് ജനുവരി പതിമൂന്ന് വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മുബാറക്ക് നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘത്തിലെ അംഗമാണെന്നും പിഎഫ്ഐ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് എൻഐഎ ഉന്നയിച്ചത്.
നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു: പിഎഫ്ഐ പ്രവര്‍ത്തകൻ മുബാറക്ക് റിമാൻഡില്‍ - പിഎഫ്ഐ പ്രവര്‍ത്തകൻ മുബാറക്ക് റിമാൻഡില്‍
മുബാറക്ക് പിഎഫ്‌ഐ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന ആളാണെന്നും വലിയ ആയുധശേഖരം സൂക്ഷിക്കുകയും ചെയ്‌തിരുന്നെന്ന എൻഐഎ ആരോപണത്തെ തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു
ഇരുതലമൂർച്ചയുള്ള ആയുധങ്ങൾ പ്രതി സൂക്ഷിച്ചിരുന്നു. ഒറ്റ വെട്ടിന് ജീവനെടുക്കുന്ന മഴുവും പരിശോധനയിൽ പിടികൂടിയതായി എൻഐഎ അറിയിച്ചു. അഭിഭാഷകനായിരുന്ന മുബാറക്ക് സംഘടനയുമായി ബന്ധപ്പെട്ട കേസുകളും ഹൈക്കോടതിയിൽ കൈകാര്യം ചെയ്‌തിരുന്നു.
എടവനക്കാടുള്ള മുബാറക്കിന്‍റെ വീട്ടിൽ എൻഐഎ നടത്തിയ റെയ്‌ഡിനെ തുടർന്നായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. മുബാറക്കിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷ അടുത്ത മാസം മൂന്നിന് പരിഗണിക്കും.