കേരളം

kerala

ETV Bharat / state

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുള്‍ സത്താർ റിമാന്‍ഡില്‍ ; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എൻഐഎ

എൻഐഎ അറസ്‌റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുള്‍ സത്താറിനെ കൊച്ചി എൻഐഎ കോടതി റിമാന്‍ഡ് ചെയ്‌തു

Popular Front  Popular Front Leader  Abdul Sathar  Abdul Sathar Remanded  NIA Court  NIA  NIA Seeking to bought in Custody  പോപ്പുലര്‍ ഫ്രണ്ട്  പോപ്പുലര്‍ ഫ്രണ്ട് നേതാവ്  അബ്‌ദുൽ സത്താറിനെ റിമാന്റ് ചെയ്‌തു  എൻഐഎ  കസ്‌റ്റഡിയില്‍ വാങ്ങാന്‍ എൻഐഎ  കോടതി  എറണാകുളം  കൊച്ചി
പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുൽ സത്താറിനെ റിമാന്റ് ചെയ്‌തു; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എൻഐഎ നാളെ കോടതിയിൽ

By

Published : Sep 29, 2022, 6:00 PM IST

Updated : Sep 29, 2022, 6:11 PM IST

എറണാകുളം :എൻഐഎ അറസ്‌റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുള്‍ സത്താര്‍ റിമാന്‍ഡില്‍. കൊച്ചി എൻഐഎ കോടതിയാണ് അബ്‌ദുള്‍ സത്താറിനെ ഒക്‌ടോബർ 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. ഇദ്ദേഹത്തെ കാക്കനാട് ജയിലിലേക്ക് മാറ്റി.

അബ്‌ദുള്‍ സത്താറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നാളെ (സെപ്‌റ്റംബർ 30) കോടതിയിൽ അപേക്ഷ നൽകും. കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുള്‍ സത്താർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹ മാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ചേർത്തതിലും സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുള്‍ സത്താർ റിമാന്‍ഡില്‍ ; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എൻഐഎ

എന്‍ഐഎയുടെ ആരോപണങ്ങള്‍ :യുഎപിഎ നിയമത്തിലെ 13, 18, 19, 38, 39 വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. ഇതേ കേസിൽ നേരത്തെ റിമാന്‍ഡിലായ പ്രതികൾക്കെതിരെ ചൂണ്ടിക്കാട്ടിയ അതീവ ഗുരുതര ആരോപണങ്ങൾ സത്താറിനെതിരെയും എൻഐഎ ഉന്നയിച്ചു. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലുമുള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി.

പൊതുസമാധാനം തകർക്കാനും രാജ്യത്തിനെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു. രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തൊയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പ്രേരിപ്പിച്ചു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളും എൻഐഎ ഉയര്‍ത്തി.

പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ആവർത്തിച്ച് സജീവമായി പങ്കാളികളാവുകയും സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭീതി സൃഷ്‌ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവായ പ്രതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും എൻഐഎ വ്യക്തമാക്കി.

എന്‍ഐഎ കസ്റ്റഡിയില്‍ പത്ത് പേര്‍ :പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രജിസ്‌റ്റര്‍ ചെയ്‌ത യുഎപിഎ കേസിൽ നിലവിൽ പത്തുപേർ എൻഐഎയുടെ കസ്‌റ്റഡിയിലുണ്ട്. കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഒളിവിലാണ്. നേതാക്കൾ കൂട്ടത്തോടെ പിടിയിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്.

അതേസമയം പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടതായി കഴിഞ്ഞ ദിവസമിറക്കിയ വാർത്താക്കുറിപ്പ് അബ്‌ദുൾ സത്താറിന്‍റെത് തന്നെയാണെന്ന് പ്രതിഭാഗം അഭിഭാഷകനായ പിസി നൗഷാദ് വ്യക്തമാക്കി. കരുനാഗപ്പള്ളിയിൽ നിന്ന് പിടിയിലായ അബ്‌ദുൾ സത്താറിനെ കനത്ത സുരക്ഷയിൽ രാത്രിയോടെ കൊച്ചിയിലെത്തിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്‌റ്റിന് പിന്നാലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തതിനും സത്താറിനെതിരെ കേസുണ്ട്.

Last Updated : Sep 29, 2022, 6:11 PM IST

ABOUT THE AUTHOR

...view details