കേരളം

kerala

ETV Bharat / state

'കുട്ടിയെ' തിരിച്ചറിഞ്ഞു: വിദ്വേഷ മുദ്രവാക്യം വിളിച്ചത് പള്ളുരുത്തി സ്വദേശി - popular front child hate slogan case

പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസിലിങിന് വിധേയമാക്കുകയും ചെയ്യും

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്തി പൊലീസ്  പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം  പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം  പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി  പോപ്പുലർ ഫ്രണ്ട് ബാല സംഘടന  ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കണ്ടെത്തി  popular front child hate slogan case the child was found by police  popular front child hate slogan case  popular front rally
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്തി പൊലീസ്

By

Published : May 26, 2022, 1:07 PM IST

എറണാകുളം: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണ്. കുട്ടിയെ ആരാണ് ആലപ്പുഴയിൽ എത്തിച്ചത്, രക്ഷിതാക്കളുടെ പങ്ക് എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസിലിങിന് വിധേയമാക്കുകയും ചെയ്യും. വിദ്വേഷ മുദ്രാവാക്യ കേസ് അന്വേഷിക്കുന്ന ആലപ്പുഴ പൊലീസ് സംഘം കൊച്ചിയിൽ എത്തും. അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ഗുജറാത്ത്, ബാബരി വിഷയങ്ങൾ ഉയർത്തി ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി വർഗീയത സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഈ കേസിൽ അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉൾപ്പെടെ പൊലീസിനെതിരെ രംഗത്ത് എത്തിയിരുന്നു.

Also read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം ; പരിശോധനയാരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

ABOUT THE AUTHOR

...view details