വരയന്‍റെ ചിത്രീകരണം ആരംഭിച്ചു - satyam cinemas
നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയിയാണ് നായികയായി എത്തുന്നത്
എറണാകുളം : സിജു വിൽസനെ നായകനാക്കുന്ന "വരയൻ " എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കര്‍മ്മലും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ നടന്നു. സത്യം സിനിമാസിന്‍റെ ബാനറിൽ എജി പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയിയാണ് നായികയായി എത്തുന്നത്. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജീഷ് രാമനാണ് നിര്‍വ്വഹിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സാണ് സംഗീതം നല്‍കുന്നത്. വരയന്‍റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു.