എറണാകുളം: കേന്ദ്ര സർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി മൂവാറ്റുപുഴ ടൗണിൽ പ്രകടനം നടത്താൻ തയ്യാറെടുത്ത സമരസമിതി നേതാക്കളെയാണ് പൊലീസ് മുൻകരുതൽ നടപടിയെന്നോണം കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; നേതാക്കൾ കസ്റ്റഡിയില്‍ - citizenship amendment act news
നാളെ നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ടൗണില്‍ പ്രകടനം നടത്താൻ തയ്യാറെടുത്ത സമരസമിതി നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; നിരവധി പേർ കരുതല്‍ തടങ്കലില്‍
മൂവാറ്റുപുഴയിൽ 31ഓളം സംയുക്ത സമരസമിതി നേതാക്കന്മാരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കോതമംഗലത്ത് ആറോളം പേരെ പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എത്ര അറസ്റ്റ് നടന്നാലും നാളെ നടത്തുന്ന ഹർത്താലിൽ നിന്നും പിന്നോട്ടില്ലന്നാണ് സമരസമതി നേതാക്കൾ പറഞ്ഞു.