പൊലീസ് സ്മൃതി ദിനാചരണത്തിന്‍റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു - Police Smriti Day
കലൂർ ഐഎംഎ ഹൗസിൽ നടന്ന ചടങ്ങ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കിറെ ഉദ്ഘാടനം ചെയ്തു
കൊച്ചി:പൊലീസ് സ്മൃതി ദിനാചരണത്തിന്‍റെ ഭാഗമായി കൊച്ചി പൊലീസ് കമ്മീഷണറേറ്റും ഐഎംഎയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കലൂർ ഐഎംഎ ഹൗസിൽ നടന്ന ചടങ്ങ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോക്ടർ എബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. കമ്മീഷണർ വിജയ് സാക്കറെ രക്ത ദാനം ചെയ്ത് ക്യാമ്പിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരാണ് രക്ത ദാനം ചെയ്തത്. ഡിസിപിമാരായ പൂങ്കുഴലി, പിഎൻ രമേഷ് കുമാർ, എസിപിമാരായ രാജു ടി, ആർ രാജേഷ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.