എറണാകുളം:ഐഎൻഎൽ യോഗത്തിലുണ്ടായ കൈയാങ്കളിയില്‍, എറണാകുളം സെൻട്രൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് യോഗം നടത്തിയതിന് ഐഎൻഎൽ നേതാക്കൾക്കെതിരെയും, യോഗം നടത്താൻ സൗകര്യമൊരുക്കിയ ഹോട്ടലിനെതിരെയുമാണ് കേസെടുത്തത്.
ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ് - പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ലോക്ക് ഡൗൺ ലംഘിച്ച് യോഗം നടത്തിയതിന് ഐഎൻഎൽ നേതാക്കൾക്കെതിരെയും,യോഗം നടത്താൻ സൗകര്യമൊരുക്കിയ ഹോട്ടലിനെതിരെയുമാണ് കേസ്
ഐഎൻഎൽ യോഗത്തിലെ കയ്യാങ്കളി; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
അതേസമയം യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ കേസെടുത്തിട്ടില്ല. മന്ത്രി സംഘാടകനല്ലാത്തതിനാലാണ് കേസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
പാർട്ടിയുടെ ദേശീയ നേതാവ് കൂടിയായ മന്ത്രി അതിഥിയായാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ കേസ് എടുക്കേണ്ടതില്ലന്നാണ് പൊലീസ് ന്യായീകരണം. യോഗം നടന്ന ഹോട്ടലിന് മുമ്പിൽ ഏറ്റുമുട്ടിയ 30 പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.