എറണാകുളം: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെ ഹാരിസ് എന്ന രോഗി മരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാരിസിന്‍റെ ബന്ധു അന്‍വറിന്‍റെ മൊഴിയാണ് കളമശേരി പൊലീസ് രേഖപ്പെടുത്തിയത്.
കളമശേരി കൊവിഡ് രോഗിയുടെ മരണം; ബന്ധുക്കളുടെ മൊഴിയെടുത്ത് പൊലീസ് - covid patient death
മരിച്ച ഹാരിസിന്‍റെ ബന്ധു അന്‍വറിന്‍റെ മൊഴിയാണ് കളമശേരി പൊലീസ് രേഖപ്പെടുത്തിയത്. നഴ്‌സിങ് ഓഫിസർ ജലജാ ദേവി ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന
ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് ജൂലൈ ഇരുപതിനാണ് മരിച്ചത്. ഹാരിസിന്‍റെ മരണം വെന്‍റിലേറ്റർ ട്യൂബ് ഇളകി കിടന്നത് കാരണമാണെന്ന് നഴ്‌സിങ് ഓഫിസർ ജലജാ ദേവിയുടെ ശബ്‌ദ സന്ദേശം പുരത്തു വന്നിരുന്നു. ഇതു ശരിവെച്ച് ആശുപത്രിയിലെ ഡോക്‌ടർ നജ്‌മയും എത്തി. ഇതിനു പിന്നാലെയാണ് ആശുപത്രി ജീവനക്കാർക്കെതിരെ ഹാരിസിന്‍റെ ബന്ധുക്കൾ കളമശേരി പൊലീസിൽ പരാതി നൽകിയിത്.
മരണം സംഭവിച്ച് ഏഴാം ദിവസം തന്നെ ആശുപത്രി അധികൃതർക്ക് മരണത്തിൽ സംശയം ഉന്നയിച്ച് പരാതി നൽകിയിരുന്നു. നാല് മാസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. നഴ്‌സിങ് ഓഫിസറുടെ വെളിപ്പെടുത്തലിൽ തങ്ങളുടെ സംശയം ശരിയാണന്ന് വ്യക്തമായ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നും അൻവർ പറഞ്ഞു. അൻവറിന്‍റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ നഴ്‌സിങ് ഓഫിസർ ജലജ ദേവി ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.