എറണാകുളം :കൊച്ചിയിൽ ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയപതാകയെ ആദരിച്ച് സല്യൂട്ട് ചെയ്ത പൊലീസ് ഓഫിസറുടെ ദൃശ്യങ്ങൾ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് സ്‌റ്റേഷനിലെ ടി.കെ അമല്‍ എന്ന പൊലീസുകാരനാണ് ആദരവ് നൽകി ദേശീയ പതാകയെ മാലിന്യ കൂമ്പാരത്തിൽ നിന്നും എടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പം ദേശീയ പതാകയും ഉപേക്ഷിക്കുകയായിരുന്നു. പ്രദേശവാസികളാണ് ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.