എറണാകുളം: കൊച്ചി നഗരത്തിൽ ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. എറണാകുളം നെട്ടൂർ സ്വദേശി നന്ദു ശരത്ചന്ദ്രൻ, കൊച്ചി വെണ്ടുരുത്തി സ്വദേശി സൈമൺ വിനീഷ് എന്നിവരെയാണ് ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് പിടികൂടിയത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന 220 നൈട്രോസൻ ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തമിഴ്നാട്ടിലെ ഇടനിലക്കാരിൽ നിന്ന് 460 രൂപ വിലയുള്ള 100 ഗുളികകൾ 3000 രൂപക്ക് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് 100 ഗുളിക പതിനായിരം രൂപയ്ക്കാണ് ഇവർ വിറ്റത്.
ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ - ദേശി സൈമൺ വിനീഷ്
തമിഴ്നാട്ടിലെ ഇടനിലക്കാരിൽ നിന്ന് 460 രൂപ വിലയുള്ള 100 ഗുളികകൾ 3000 രൂപക്ക് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് 100 ഗുളിക പതിനായിരം രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്.
ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചിയിലെ യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ലഹരി ഗുളികകളുടെ ആവശ്യക്കാർ. മറ്റുള്ളവർക്ക് കണ്ടു പിടിക്കാനാവാത്ത വിധത്തിൽ ലഹരിയായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. നെട്ടൂരിലെ ലഹരി സംഘങ്ങൾ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. പലപ്പോഴായി നന്ദു ശരത്ചന്ദ്രൻ തമിഴ്നാട്ടിൽ നിന്ന് ഗുളികകൾ കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.