എറണാകുളം:ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽ താമസിക്കുന്ന അസം സ്വദേശികളായ ഹൈറുൾ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുൽ ഇസ്ലാം (26) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.
അസമിൽ നിന്നും ഹെറോയിൻ എത്തിച്ചാണ് ഇവർ ഇവിടെ വിതരണം ചെയ്‌തിരുന്നത്. ചെറിയ ഡപ്പിയിലാക്കിയായിരുന്നു വില്‍പന. ബൈക്കിൽ സഞ്ചരിക്കവെയാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ഇവർ താമസിച്ചിരുന്ന വാടക വീട് പരിശോധന നടത്തുകയായിരുന്നു. പിവിസി പൈപ്പിനുള്ളിൽ പാക്കറ്റുകളായി സോപ്പുപെട്ടിയിൽ വച്ച് അടച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.