കേരളം

kerala

ETV Bharat / state

ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ; മാഫിയ തലവന്‍മാരെ ഒറീസയില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

കേരള, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്‌മയിൽ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉൾവനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയിൽ നിന്നും ആലുവ തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്

police arrested mafiya leaders  use tribal peoples for ganja farming  ganja farming  samsun gadha  ismail gadha  sree palli tribal area  aluva police  latest news in ernakulam  latest news today  വനത്തിനുള്ളിൽ കഞ്ചാവ് കൃഷി  മാഫിയ തലവന്‍മാരെ സാഹസികമായി പിടികൂടി  സാംസൺ ഗന്ധ  ഇസ്‌മയിൽ ഗന്ധ  ശ്രീ പള്ളി ആദിവാസി കുടി  ആലുവ തടിയിട്ട പറമ്പ് പൊലീസ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി; മാഫിയ തലവന്‍മാരെ സാഹസികമായി പിടികൂടി പൊലീസ്

By

Published : Nov 28, 2022, 9:57 PM IST

എറണാകുളം : കഞ്ചാവ് മാഫിയ തലവന്മാരെ ഒറീസയിലെ വനാന്തരത്തിൽ നിന്നും സാഹസികമായി പിടികൂടി കേരള പൊലീസ് സംഘം. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്‌മയിൽ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉൾവനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയിൽ നിന്നും ആലുവ തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. ഗ്രാമത്തിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലായിരുന്നു പ്രതികളുടെ താമസം.

റോഡുകളോ മൊബൈൽ ടവറുകളോ ഇല്ലാത്ത പ്രദേശത്തേക്ക് തടയിട്ട പറമ്പ് എസ്.എച്ച്.ഒ വി.എം കേഴ്‌സണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു. മുഖ്യപ്രതി സാംസൺ, മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സ്വന്തം അക്കൗണ്ടിലൂടെ പണമിടപാടും നടത്താറില്ല. ഇത് പ്രതികളിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടായി.

ഈ വെല്ലുവിളികൾ തരണം ചെയ്‌താണ് ഇവരെ പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ. ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇത്തരത്തിൽ ഇയാൾ വില്‍പന നടത്തിയിരുന്നത്.

കേരളത്തിലേക്കും പ്രതി നിരവധി തവണ കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തടിയിട്ട പറമ്പ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവുമായി ചെറിയാൻ ജോസഫെന്ന പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടയിൽ വാഴക്കുളത്ത് നിന്ന് 70 കിലോ കഞ്ചാവും, കുറുപ്പംപടിയിൽ വച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി.

തുടർന്നുള്ള അന്വേഷണമാണ് ഈ പ്രതികളിലേക്കെത്തിയത്. എസ്.എച്ച് ഒ വി.എം കേഴ്‌സണെ കൂടാതെ സീനിയർ സി പി ഒ കെ.കെ ഷിബു. സി.പിഒമാരായ അരുൺ.കെ.കരുണൻ, പി.എ.ഷെമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details