എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി ഒരു വർഷത്തിനുശേഷം പൊലീസ് പിടിയില്‍. മട്ടാഞ്ചേരി സ്വദേശി അരുൺ (23) ആണ് പോക്സോ കേസില്‍ പോത്താനിക്കാട് പൊലീസിന്‍റെ പിടിയിലായത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കോതമംഗലം മേഖലയിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പോക്‌സോ കേസ് പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍ - കോതമംഗലം കോതമംഗലം
കോതമംഗലത്ത് ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. 2018ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പോക്‌സോ കേസ് പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അരുൺ വേളാങ്കണ്ണിയിൽ പേരുമാറ്റി മറ്റൊരു തമിഴ് സ്ത്രീയെ വിവാഹം ചെയ്‌ത് താമസിക്കുകയായിരുന്നു. ഇയാൾ വേളാങ്കണ്ണിയിൽ ഒരു ലോഡ്‌ജ് ലീസിന് എടുത്ത് നടത്തി വരുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. പോത്താനിക്കാട് സർക്കിൾ ഇൻസ്പെക്‌ടർ നോബിൾ മാനുവൽ, എഎസ്ഐമാരായ സലിം, അഷ്റഫ്, രാജേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Last Updated : Mar 15, 2020, 5:13 PM IST