എറണാകുളം:മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതായി തുറന്ന് സമ്മതിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാവുമെന്നും അത് വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ ഉൾപ്പടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നേതൃത്വത്തിനതിരെ വിമര്‍ശനം.
മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതായി തുറന്ന് സമ്മതിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി കൊച്ചിയിൽ ചേർന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. എല്ലാ പാര്‍ട്ടികളിലും ഉള്ളതുപോലെയുള്ള വിമര്‍ശനം മാത്രമായിരുന്നു ഇതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പിഎംഎ സലാം പറഞ്ഞു. വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നിയമസഭ സമ്മേളനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമര പരിപാടികള്‍ ലീഗ് ശക്തമാക്കും. വൈദ്യുതി നിരക്ക്, കെട്ടിട നികുതി, ഭൂമി രജിസ്‌ട്രേഷന്‍ തുടങ്ങിയവയിലെ വര്‍ധനവിനെതിരെയും പ്രതിഷേധം ശക്തമാക്കും. ജനങ്ങള്‍ വന്‍ പ്രതിസന്ധിയിലായ സമയത്തും സര്‍ക്കാര്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് യോഗത്തിന്‍റെ അഭിപ്രായം. യു.ഡി.എഫുമായി സഹകരിച്ചും മുസ്‌ലിം ലീഗ് ഒറ്റയ്ക്കും സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
മണിയുടേത് 'പിണറായി സ്റ്റൈല്‍':കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശം തികച്ചും മ്ലേച്ഛകരമാണ്. ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ് മണി നടത്തിയത്. പിന്‍വലിച്ച് മാപ്പ് പറയലാണ് മാന്യത. അദ്ദേഹം പിന്തുടരുന്നത് മുഖ്യമന്ത്രിയുടെ പദാവലിയാണ്.
പിണറായിയുടെ അനുയായി എന്ന നിലയിലാണ് മണിയില്‍ നിന്നുണ്ടായ പ്രസ്‌താവനയെ ഞങ്ങള്‍ കാണുന്നത്. സി.പി.എം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ഭരിക്കുന്ന കക്ഷിയുടെ ഓഫിസിലുണ്ടായ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പൊലീസ് കേരളത്തിലെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.