കേരളം

kerala

ETV Bharat / state

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, 1.8 കി.മീ റോഡ് ഷോ, സുരക്ഷയൊരുക്കാന്‍ 2100 പൊലീസുകാര്‍ ; വന്ദേ ഭാരത് ഫ്ലാഗ്‌ ഓഫ് നാളെ - യുവം 23

വൈകിട്ട് അഞ്ച് മണിയോടെ പ്രത്യേക വിമാനത്തിൽ നാവികസേനയുടെ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുക്കുക തേവര സേക്രഡ്ഹാർട്ട് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം-23 പരിപാടിയിലാണ്

Modi  PM Narendra Modi in Kerala  PM Modi s Kerala visit  PM Narendra Modi  Vande Bharat flag off  Vande Bharat  പ്രധാനമന്ത്രി രണ്ട് ദിവസം കേരളത്തില്‍  വന്ദേ ഭാരത് ഫ്ലാഗ്‌ ഓഫ് നാളെ  വന്ദേ ഭാരത് ഫ്ലാഗ്‌ ഓഫ്  വന്ദേ ഭാരത്  പ്രധാനമന്ത്രി നരേന്ദ്ര മോദി  തേവര സേക്രഡ്ഹാർട്ട് കോളജ്  യുവം 23  വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ്
പ്രധാനമന്ത്രി രണ്ട് ദിവസം കേരളത്തില്‍

By

Published : Apr 24, 2023, 9:51 AM IST

എറണാകുളം :രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എത്തും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അദ്ദേഹം തേവര സേക്രഡ്ഹാർട്ട് കോളജിലേക്ക് പോകും.

പെരുമാന്നൂർ ജങ്‌ഷന്‍ മുതൽ കോളജ് വരെ റോഡ്‌ഷോയായാണ് യാത്ര. 1.8 കിലോമീറ്റര്‍ റോഡ്ഷോയായി പിന്നിടും. കോളജ് ഗ്രൗണ്ടിലാണ് യുവം-23 പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന് ശേഷം വില്ലിങ്‌ടണ്‍ ദ്വീപിലെ താജ്‌ മലബാര്‍ ഹോട്ടലിലേക്ക് പോകും. ഇവിടെ പത്ത്, ക്രൈസ്‌തവ മതാധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഈ ഹോട്ടലില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ താമസം ഒരുക്കിയിരിക്കുന്നത്.

വന്ദേ ഭാരത് എക്‌പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി നാളെ രാവിലെ 9.25ന് പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് കര്‍മം. പരിപാടിയുടെ ഭാഗമായി 10.50 വരെ പ്രധാനമന്ത്രി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും. അതേസമയം വന്ദേ ഭാരതില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല.

ഇതിന് ശേഷം 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുക. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യുന്നത്.

ABOUT THE AUTHOR

...view details