എറണാകുളം:കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ, ആലുവ റൂറൽ എസ് പി എന്നിവര്‍ ഔദ്യോഗിക സ്വീകരണം നല്‍കി(Prime Minister Modi Reception At Nedumbassery Air Port).
പ്രധാമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയില്‍ കേരളത്തിന്‍റെ ഉജ്ജ്വല വരവേല്‍പ്പ് - മോദി തൃശൂരില്‍
Prime Minister Modi Reception At Nedumbassery: തൃശൂരില്‍ മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കേരളത്തിന്‍റെ ഉജ്ജ്വല വരവേല്‍പ്പ്.
Published : Jan 3, 2024, 4:56 PM IST
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു, കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ് , കെ. ടി ഷാജി കാലടി , ബിനു മോൻ , അജിത് കുമാർ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് ഉച്ച കഴിഞ്ഞ് 2.40 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ തൃശൂരിലേക്ക് പോയി.