എറണാകുളം: സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ഉള്ളിവിലയില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. മനു റോയിയാണ് ഹർജി സമർപ്പിച്ചത്. ഉള്ളിവില വർധനവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
ഉള്ളിവിലയില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും - ernakulam latest news
ഉള്ളിവില വർധനവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്
ഉള്ളിവില
ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വില ക്രമാധീതമായി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ആറുമാസം മുമ്പ് സവാളക്ക് 20 രൂപയിൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ അത് 140 രൂപയ്ക്ക് മുകളിലെത്തി. സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന തരത്തിലാണ് ഉള്ളിവില ഉയരുന്നത്.