കേരളം

kerala

ETV Bharat / state

പൊലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതിനാൽ ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

രമേശ് ചെന്നിത്തല

By

Published : May 20, 2019, 8:03 AM IST

കൊച്ചി: പൊലീസ് സേനയിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ ഈ ഹർജിയിൽ സർക്കാരിന്‍റെയും തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെയും വിശദീകരണം കോടതി തേടിയിരുന്നു. എന്നാൽ ഇത് സംബന്ധമായി ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ആവശ്യമെങ്കിൽ ഫലപ്രഖ്യാപനത്തിന് ശേഷം പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

ABOUT THE AUTHOR

...view details