എറണാകുളം: പട്ടയഭൂമിയിലെ മരം മുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.
പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി
ഇതിനകം മരംമുറി കേസുകളുമായി ബന്ധപ്പെട്ട് 110 കേസുകൾ രജിസ്റ്റർ ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചു.
പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി
ഇതിനകം മരംമുറിയുമായി ബന്ധപ്പെട്ട് 110 കേസുകൾ രജിസ്റ്റർ ചെയ്‌തതായും സർക്കാർ വ്യക്തമാക്കി. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിയമവിരുദ്ധമായ ഉത്തരവാണ് സർക്കാർ ഇറക്കിയതെന്നായിരുന്നു കോടതിയിൽ ഹർജിക്കാർ വാദിച്ചത്.
READ MORE:മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ