കേരളം

kerala

ETV Bharat / state

പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധവുമായി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ - എറണാകുളം

ഈ മാസം ഒമ്പതിന് നിക്ഷപകസംഗമം നടക്കുന്ന കൊച്ചി ബോൾഗാട്ടി പാലസിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്ലാസ്റ്റിക് നിരോധനം  പ്രതിഷേധവുമായി പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ  plastic ban in kerala  plastic manufacturers association  എറണാകുളം  plastic ban latest news
ഏകപക്ഷീയമായി പ്ലാസ്റ്റിക് നിരോധനം; പ്രതിഷേധവുമായി പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ

By

Published : Jan 2, 2020, 8:18 PM IST

Updated : Jan 2, 2020, 8:44 PM IST

എറണാകുളം: ഏകപക്ഷീയമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ. ഈ മാസം ഒമ്പതിന് നിക്ഷപകസംഗമം നടക്കുന്ന കൊച്ചി ബോൾഗാട്ടി പാലസിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുന്നൊരുക്കം നടത്തിയാണ് നിരോധനം നടപ്പിലാക്കിയതെന്ന സർക്കാർ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. സർക്കാർ നിയോഗിച്ച സമിതി ശുപാർശകൾ നടപ്പാക്കണമെന്നും അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും തൊഴിലാളികളെ പുനർവിന്യസിക്കുകയും വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധവുമായി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ

വർഷങ്ങളായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായികളുമായി ചർച്ച നടത്തിയില്ലെന്നും ഏകപക്ഷീയമായി നിരോധനം അടിച്ചേൽപ്പിക്കുകയാണെന്നുമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ ആരോപണം. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാൻ കാരണമെന്നും കേരള പ്ലാസ്റ്റിക്ക് മാനുഫാക്ചേർസ് അസോസിയേഷൻ വ്യക്തമാക്കി. ഒരു മാസം മുമ്പാണ് സർക്കാർ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 1200 കോടി രൂപയുടെ ഉത്പന്നങ്ങൾ നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ടെന്നും ഇവ വിറ്റഴിയ്ക്കാൻ ആറു മാസം പോലും സർക്കാർ സമയം അനുവദിച്ചില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.

ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്‌തുക്കൾ സംസ്‌കരിക്കാൻ ശാസ്ത്രീയവും ഫലപ്രദവുമായ മാർഗങ്ങളുണ്ടെന്നും പ്ലാസ്റ്റിക് സംസ്‌കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്‌താൽ മാലിന്യം ഇല്ലാതാക്കാമെന്നും ഇവര്‍ പറയുന്നു. പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാൻ ബോധവൽക്കരണമാണാവശ്യം. അസോസിയേഷൻ രൂപീകരിച്ച കമ്പനിക്ക് സ്ഥലം നൽകിയാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായി സംസ്‌കരിക്കാൻ കഴിയുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്‍റ് ബാലകൃഷ്‌ണ ഭട്ട്, മുൻ സംസ്ഥാന പ്രസിഡന്‍റുമാരായ പി.ജെ. മാത്യു, എം.ടി. തോമസ്, അലോക് കുമാർ, ജോസഫ് സാൻഡർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Last Updated : Jan 2, 2020, 8:44 PM IST

ABOUT THE AUTHOR

...view details