കേരളം

kerala

ETV Bharat / state

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കും കൂട്ടായും സമരം ചെയ്യേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി - പൗരത്വ നിയമ ഭേദഗതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ആരെങ്കിലും പങ്കെടുക്കെരുതെന്നോ, അവരുണ്ടെങ്കിൽ ഞങ്ങളില്ലന്നോ പറയാൻ കഴിയില്ല. ഇന്ത്യ മുഴവൻ സമരത്തിലാണ്. ആർക്കും അതിനെ തടയാൻ കഴിയില്ലന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

pk kunhalikutty mp  pk kunhalikutty  citizen amendment act  caa  പൗരത്വ നിയമ ഭേദഗതി  പി.കെ.കുഞ്ഞാലിക്കുട്ടി
പൗരത്വ നിയമ ഭേദഗതി; ഒറ്റയ്ക്കും കൂട്ടായും സമരം നടത്തേണ്ടിവരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

By

Published : Jan 3, 2020, 12:48 PM IST

കൊച്ചി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കും കൂട്ടായും സമരം ചെയ്യേണ്ടി വരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ ഭേദഗതി നിയമം ഒരു പൊതു വിഷയമായതിനാൽ രാജ്യവ്യാപക സമരം നടത്തേണ്ടതുണ്ട്. വളരെ അടിസ്ഥാനപരമായ വിഷയം ഉയർത്തി പിടിച്ച് നടത്തുന്ന സമരമാണ് നടക്കുന്നത്.

അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപെട്ട സമരമായി ഇതിനകം മാറിയിട്ടുണ്ട്. ഈയൊരു സമരത്തിൽ ആരെങ്കിലും പങ്കെടുക്കെരുതെന്നോ, അവരുണ്ടെങ്കിൽ ഞങ്ങളില്ലന്നോ പറയാൻ കഴിയില്ല. ഇന്ത്യ മുഴവൻ സമരത്തിലാണ്. ആർക്കും അതിനെ തടയാൻ കഴിയില്ലന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. എല്‍ഡിഎഫുമായി ചേർന്ന് വീണ്ടും സമരം നടത്തുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. ലോക കേരള സഭ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ചർച്ച നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതി; ഒറ്റയ്ക്കും കൂട്ടായും സമരം നടത്തേണ്ടിവരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ABOUT THE AUTHOR

...view details