എറണാകുളം: കേന്ദ്രസർക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍റെ ഐക്യദാർഢ്യം. അസോസിയേഷൻ വാഴക്കുളത്തെ പൈനാപ്പിൾ കർഷകരുടെ കൃഷിയിടത്തിൽ നിന്ന് സംഭരിച്ച 20 ടൺ പൈനാപ്പിളാണ് ഡൽഹിയിലെ കർഷക സമരഭൂമിയിലേക്ക് കയറ്റി അയച്ചത്.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍റെ ഐക്യദാർഢ്യം - farmers in Delhi
അസോസിയേഷൻ വാഴക്കുളത്തെ പൈനാപ്പിൾ കർഷകരുടെകൃഷിയിടത്തിൽ നിന്ന് സംഭരിച്ച 20 ടൺ പൈനാപ്പിളാണ് ഡൽഹിയിലെ കർഷക സമരഭൂമിയിലേക്ക് കയറ്റി അയച്ചത്.

കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിത ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് തങ്ങളാൽ കഴിയുന്ന വിധം സഹായം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത്തരമൊരു ഉദ്യമനത്തിന് സംഘടന തയ്യാറായത്. പൈനാപ്പിളിന് വിലയിടിഞ്ഞ് കർഷകർ വലിയ പ്രതിസന്ധി നേരിടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി രാപ്പകലില്ലാതെ സമരം ചെയ്യുന്ന കർഷകർക്ക് ഭക്ഷിക്കാനായി പൈനാപ്പിൾ കയറ്റി അയക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
നാല് ദിവസം കൊണ്ട് പൈനാപ്പിൾ കയറ്റിയ വാഹനം ഡൽഹിയിൽ എത്തും. വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കാര്‍ഷിക വികസന –കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍ വാഹനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്‌തു.
ചടങ്ങില്‍ എല്‍ദോ എബ്രാഹം എം.എല്‍.എ., ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പൈനാപ്പിള്‍ കാര്‍ഷിക- വ്യാപാര മേഖലകളിലെയും വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യമേഖലകളിലേയും പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
TAGGED:
farmers in Delhi