എറണാകുളം: മരട് ഫ്ലാറ്റ് വിഷയം സർക്കാരിന്‍റെ കൈയിലൊതുങ്ങുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് ഗൗരവമായി കാണണം. സുപ്രീംകോടതിയുടെ അന്തിമ നിലപാടെന്തായാലും അതംഗീകരിക്കേണ്ടതുണ്ട്. മരട് വിഷയത്തിൽ സർക്കാർ നിസ്സഹായരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ നിസ്സഹായരെന്ന് മുഖ്യമന്ത്രി - സർക്കാർ നിസ്സഹായർ
സുപ്രീം കോടതിയുടെ അന്തിമ നിലപാടനുസരിച്ച് മാത്രമേ സർക്കാരിനും പ്രവർത്തിക്കാൻ സാധിക്കുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മരട് ഫ്ലാറ്റ്
കെട്ടിട നിർമാണങ്ങളുടെ ചട്ടങ്ങൾ പാലിക്കണമെന്നും നിയമ ലംഘനം അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. എന്നാൽ, കെട്ടിടം പൊളിച്ചു കളയണമെന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി. ശബരിമല വികസനത്തിന് യുഡിഎഫ് കൊടുത്തത് 212 കോടി രൂപയാണെങ്കിൽ എൽഡിഎഫിൽ നിന്നും 1273 കോടി രൂപയാണ് നൽകിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
Last Updated : Oct 13, 2019, 3:14 PM IST