എറണാകുളം: സീറ്റ്തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചർച്ചയില്ല. പാലായിൽ ജയിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് പീതാംബരൻ മാസ്റ്റർ ചോദിച്ചു. ശരദ് പവാറുമായും യെച്ചൂരിയുമായും ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടിപി പീതാംബരൻ മാസ്‌റ്റർ
ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ് വിട്ടു കൊടുക്കാനാകില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടി പി പീതാംബരൻ മാസ്‌റ്റർ
പാലാ സീറ്റിൽ ജോസ് കെ മാണി അവകാശം ഉന്നയിച്ചപ്പോൾ സിപിഎം പ്രതികരിച്ചില്ലെന്നും, അതിനെന്തു ന്യായീകരമാണുള്ളതെന്നും പീതാംബരൻ മാസ്റ്റർ ആരാഞ്ഞു. ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ് വിട്ടു കൊടുക്കാനാകില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
Last Updated : Jan 11, 2021, 12:30 PM IST