കേരളം

kerala

ETV Bharat / state

പിജി ഡോക്‌ടർമാര്‍ സമരം പിന്‍വലിച്ചത് സർക്കാര്‍ തീരുമാനം അറിയിച്ചതിനാല്‍: വീണ ജോര്‍ജ് - പിജി ഡോക്‌ടർമാരുടെ സമരത്തില്‍ സര്‍ക്കാര്‍ നിലപാട്

373 നോൺ അക്കാഡമിക്ക് ജൂനിയർ റസിഡന്റുമാരെ നിയമിച്ചിട്ടുണ്ട്. റസിഡൻസി മാന്വൽ അനുസരിച്ച് കാര്യങ്ങൾ നടക്കുന്നുവെന്ന് പരിശോധന നടത്താൻ ആവശ്യമെങ്കിൽ ഒരു കമ്മിറ്റി രൂപികരിക്കാമെന്ന് അറിയിച്ചിരുന്നു. സ്റ്റൈപ്പന്‍റ് വിഷയത്തിൽ സർക്കാറിന്‍റെ ധനസ്ഥിതി അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ്.

Veena George  പിജി ഡോക്ട്ടർമാരുടെ സമരം  സമരത്തില്‍ സര്‍ക്കാര്‍ നിലപാട്  മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം  PG DOCTORS Protest
പിജി ഡോക്ട്ടർമാര്‍ സമരം പിന്‍വലിച്ചത് സർക്കാര്‍ തീരുമാനം അറിയിച്ചതിനാല്‍: വീണാ ജോര്‍ജ്

By

Published : Dec 17, 2021, 6:15 PM IST

Updated : Dec 17, 2021, 7:17 PM IST

എറണാകുളം: സർക്കാറിന്‍റെ തീരുമാനങ്ങൾ പിജി ഡോക്‌ടർമാരെ അറിയിച്ചിരുന്നുവെന്നും ഇതേ തുടർന്നാണ് സമരം പിൻവലിച്ചതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. മറ്റു കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെന്നും അവർ പറഞ്ഞു. ഒന്നാം തിയതി സമരം തുടങ്ങിയ ഡോക്ടർമാരുമായി ആറ്, ഏഴ് തിയതികളിൽ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു.

പിജി ഡോക്ട്ർമാര്‍ സമരം പിന്‍വലിച്ചത് സർക്കാര്‍ തീരുമാനം അറിയിച്ചതിനാല്‍: വീണ ജോര്‍ജ്

Also Read: പിജി ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ഇന്ന് മുതൽ ഡ്യൂട്ടിയിൽ കയറും

സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 373 നോൺ അക്കാഡമിക്ക് ജൂനിയർ റസിഡന്‍റുമാരെ നിയമിച്ചിട്ടുണ്ട്. റസിഡൻസി മാന്വൽ അനുസരിച്ച് കാര്യങ്ങൾ നടക്കുന്നുവെന്ന് പരിശോധന നടത്താൻ ആവശ്യമെങ്കിൽ ഒരു കമ്മിറ്റി രൂപികരിക്കാമെന്ന് അറിയിച്ചിരുന്നു. സ്റ്റൈപ്പന്‍റ് വിഷയത്തിൽ സർക്കാറിന്‍റെ ധനസ്ഥിതി അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സാഹചര്യം മെച്ചപ്പെടുമ്പോൾ ഇത് പരിശോധിക്കാമെന്നും അവരെ അറിയിച്ചു. ഈ കാര്യങ്ങളിൽ ആലോചിച്ച് മറുപടി നൽകാമെന്ന് അവർ വ്യക്തമാക്കി. ഇതിന്‍റെ പിറ്റേ ദിവസം തന്നെ അടിയന്തര സേവനങ്ങളുമായി പി.ജി ഡോക്ടര്‍ സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

Last Updated : Dec 17, 2021, 7:17 PM IST

ABOUT THE AUTHOR

...view details