എറണാകുളം:നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് സംഘടന ഭാരവാഹികളില്‍ നിന്ന് ഈടാക്കാനിരിക്കുന്ന നഷ്‌ടപരിഹാര തുകയില്‍ ഇളവ് അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുല്‍ സത്താറിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. പിഎഫ്‌ഐയുടെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനായിരുന്നു കോടതി ഉത്തരവ്. വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്‍റെ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സെപ്‌റ്റംബര്‍ 29നാണ് കോടതി ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിട്ടത്. ആക്രമണങ്ങളില്‍ കെഎസ്‌ആര്‍ടിസിക്ക് അടക്കമുണ്ടായ നഷ്‌ടം വിലയിരുത്തിയാണ് കോടതി തുക നിശ്ചയിച്ചത്. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ സ്വമേധയ ഇടപെട്ട ഡിവിഷന്‍ ബഞ്ച് അബ്‌ദുല്‍ സത്താറിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു.