എറണാകുളം: സർക്കാർ നൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന ആരോപണവുമായി പെട്ടിമുടി ദുരന്തത്തിനിരയായവർ ഹൈക്കോടതിയിൽ. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് നിര്‍ദേശിച്ചു.
ദുരന്തത്തിനിരയായവര്‍ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അടുത്ത മാസം രണ്ടിന് മുമ്പ് മറുപടി നൽകാനാണ് ഉത്തരവ്.
Also Read: പുത്തുമല, കവളപ്പാറ, പെട്ടിമുടി; ദുരന്ത ബാധിതരെ സർക്കാർ കൈയൊഴിഞ്ഞെന്ന് പ്രതിപക്ഷം
കണ്ണൻ ദേവൻ കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വയ്ക്കാൻ സ്ഥലം വേണമെന്നാണ് ദുരന്തത്തിനിരയായവരുടെ ആവശ്യം.
ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ എട്ട് വീട് നിർമിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആറ് പേർക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്.
സർക്കാർ നിർദേശിച്ച എട്ട് പേർക്ക് വീട് നിർമിച്ച് കൈമാറിയെന്ന് കണ്ണൻ ദേവൻ കമ്പനിയും കോടതിയെ അറിയിച്ചു. പെട്ടിമുടിയിൽ നിന്ന് 32കിലോമീറ്റർ അകലെയാണ് ദുരന്ത ബാധിതർക്ക് വീട് നിർമിച്ചുനൽകിയത്.
ഇതുകാരണം റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകൾ കൽനടയായി പോകണമെന്നും ദുരന്തത്തിനിരയായവർ ചൂണ്ടിക്കാട്ടുന്നു.