കേരളം

kerala

ETV Bharat / state

ഗുണ്ട ആക്രമണങ്ങളിൽ പ്രതിഷേധം; സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ അടച്ചിടും - ഗുണ്ട ആക്രമണം പ്രതിഷേധം

Petrol Pump Strike Tomorrow: പുതുവർഷത്തലേന്ന് രാത്രി മുതൽ തിങ്കളാഴ്‌ച (ജനുവരി 1) രാവിലെ വരെ കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.

Petrol pump strike  പ്രെട്രോൾ പമ്പ് സമരം  ഗുണ്ട ആക്രമണം പ്രതിഷേധം  petrol pump attacks
Petrol pumps will be closed in the state tomorrow

By ETV Bharat Kerala Team

Published : Dec 30, 2023, 2:15 PM IST

Updated : Dec 30, 2023, 3:00 PM IST

എറണാകുളം : നാളെ രാത്രി എട്ട് മണി മുതൽ തിങ്കളാഴ്‌ച രാവിലെ ആറ് മണി വരെ കേരളത്തിലെ പെട്രോൾ പമ്പുകൾ പ്രതിഷേധ സൂചകമായി അടച്ചിടും (Petrol pumps will be closed in the state tomorrow). പെട്രോൾ പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണി മുടക്കുന്നത് (Petrol pump strike tomorrow). ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്‍റെ (All Kerala federation of petroleum traders) ആഭിമുഖ്യത്തിലാണ് സൂചന സമരം.

ദീർഘകാലമായി പെട്രോൾ പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങളിൽ സംഘടന നടപടി ആവശ്യപ്പെടുകയാണ്. എന്നാൽ, നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സൂചന സമരം നടത്തുന്നത്. പുതുവത്സര തലേന്ന് പമ്പുകളിൽ ആക്രമണങ്ങൾ നടക്കാനുളള സാധ്യത കൂടുതലാണ്.

പമ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും പെട്രോളിയം വ്യാപാരികളുടെ സംഘടന അറിയിച്ചു. അതേസമയം, സൂചന സമരത്തെ തുടർന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മാസം മുതൽ രാത്രി 10 മണിവരെയായി പമ്പുകളുടെ സമയം ക്രമീകരിക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്. ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടന മുന്നോട്ട് ​വെക്കുന്ന പ്രധാന ആവശ്യം.

പമ്പുകളിൽ ഗുണ്ട ആക്രമണവും മോഷണവും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദേശം. എന്നാൽ രാത്രി കാലങ്ങളിൽ കുപ്പികളുമായെത്തുന്നവർക്ക് ഇന്ധനം നൽകിയില്ലെങ്കിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രണ്ടായിരത്തോളം പെട്രോൾ പമ്പുകളിൽ ഭൂരിപക്ഷ പമ്പുകളും പ്രതിഷേധത്തിൽ പങ്കാളികളാകാനാണ് സാധ്യത.

Last Updated : Dec 30, 2023, 3:00 PM IST

ABOUT THE AUTHOR

...view details