എറണാകുളം :ഗുരുവായൂർ ക്ഷേത്രത്തിലെ (Guruvayur Temple) പണം സഹകരണ സംഘങ്ങളിൽ (Cooperative Bank) നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്ര കുമാറാണ് ഹർജിക്കാരൻ. ഗുരുവായൂർ ദേവസ്വത്തിലെ പണം ദേശസാൽകൃത ബാങ്കുകളിൽ മാത്രം നിക്ഷേപിക്കാൻ നിർദേശം നൽകണം, ദേവസ്വം വക സ്വത്തുവകകൾ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം, ദേവസ്വം വക ഭൂമിയിന്മേലും സർവേ നടത്തണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യങ്ങൾ (Petition Regarding Money of Guruvayur Temple) .
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ (karuvannur bank fraud case) പശ്ചാത്തലത്തിലാണ് ഹർജി. ഹൈക്കോടതി അടുത്ത ദിവസം ഹർജി പരിഗണിക്കും. വിഷയത്തിൽ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹർജിക്കാരൻ നേരത്തെ ഹൈക്കോടതി രജിസ്‌ട്രാർക്ക് കത്ത് നൽകിയിരുന്നു. ഇതിന് മുൻപ് കോടിക്കണക്കിന് രൂപ ദേവസ്വത്തിൽ നിന്നും സർക്കാർ ആവശ്യത്തിനുപയോഗിക്കുകയും സഹകരണ സംഘങ്ങളിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
ഈ സാഹചര്യത്തിൽ പരിശോധന വേണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ഗുരുവായൂർ ദേവസ്വത്തിലേക്ക് ഭക്തർ നൽകുന്ന സംഭാവന കൃത്യമായി കണക്കാക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
Read More :Petition In High Court Against Karuvannur Bank വായ്‌പ തിരിച്ചടച്ചിട്ടും ആധാരം ലഭിച്ചില്ല ബാങ്കിനെതിരെ ഹൈക്കോടതിയിൽ ഹർജി
കരുവന്നൂർ തട്ടിപ്പ് കേസിൽ അന്വേഷണം തുടരുന്നു :അതേസമയം വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (karuvannur bank fraud case) സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും (CPM State Committee Member) കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണന്‍റെ സെപ്‌റ്റംബർ 29 ന് കൊച്ചിയിലെ ഇഡി ഓഫിസിൽ വച്ച് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിലെ കൂടുതൽ വിശദാംശങ്ങൾ കണ്ണൻ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് മുൻപ് വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷനെയാണ് കേസിൽ ഇഡി ചോദ്യം ചെയ്‌തത്.
Also Read :MK Kannan On ED Questioning: 'ആരോഗ്യ പ്രശ്‌നങ്ങളില്ല, അവരുടെ ഒരു ഔദാര്യവും ലഭിച്ചിട്ടില്ല'; ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് എംകെ കണ്ണന്‍
പണം തിരിച്ചടച്ചിട്ടും ആധാരം തിരികെ തന്നില്ല :കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു (Petition Against karuvannur bank). ആധാരം തിരികെ ചോദിച്ചപ്പോൾ ഇഡി കസ്‌റ്റഡിയിലാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞതായും ഈ സാഹചര്യത്തിൽ ആധാരം തിരികെ നൽകാൻ കരുവന്നൂർ ബാങ്കിനോടും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനോടും ഹൈക്കോടതി നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ കോടതി ഇഡിയുടെ നിലപാട് തേടിയിരിക്കുകയാണ്. 50 സെന്‍റ് വസ്‌തു ഈട് നൽകിയെടുത്ത രണ്ട് ലോണുകളും 2022 ഡിസംബർ 27 ന് ഹർജിക്കാരൻ തിരിച്ചടച്ചിരുന്നു.