കേരളം

kerala

ETV Bharat / state

കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ - High Court will consider it today

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്

വാക്‌സിൻ നയം  ഹൈക്കോടതി ഇന്ന് പരിഗണിക്കും  കേന്ദ്ര സർക്കാർ  Central Government's vaccine policy  High Court will consider it today  High Court
കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌ത ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

By

Published : Apr 27, 2021, 7:58 AM IST

എറണാകുളം:കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 45 വയസിൽ താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ, കേന്ദ്ര സർക്കാർ ഏറ്റെടുക്കാതെ സംസ്ഥാനത്തിൻ്റെ ചെലവിൽ നടത്തണമെന്ന കേന്ദ്ര സർക്കാർ നടപടിയാണ് ഈ ഹർജിയിൽ ചോദ്യം ചെയ്യുന്നത്. രാജ്യത്ത് കൊവിഡിൻ്റെ ആദ്യ വരവിൽ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികൾ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സർക്കാർ ഏറ്റെടുത്തതിനാൽ വാക്‌സിൻ വിതരണം പൂർണമായും കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

മരുന്ന് കമ്പനികൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും വാക്സിന് വ്യത്യസ്‌ത വില ഈടാക്കാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരെയും കേസിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകൾക്ക് ഇതുവരെ വാക്‌സിൻ ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2500 കഴിഞ്ഞതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ABOUT THE AUTHOR

...view details