കേരളം

kerala

ETV Bharat / state

പട്ടയഭൂമിയിലെ മരംമുറി : സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

മരം മുറിക്ക് അനുമതി നൽകിയ സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങള്‍ മറികടന്നെന്ന് കോടതി.

Permission to cut down trees on leased land High Court expresses concern over government order പട്ടയഭൂമിയില്‍ മരം മുറിക്കുന്നതിനുള്ള അനുവാദം സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി ഹൈക്കോടതി പട്ടയഭൂമി leased land High Court എറണാകുളം വാര്‍ത്ത eranakulam news പട്ടയഭൂമി leased land
പട്ടയഭൂമിയില്‍ മരം മുറിക്കുന്നതിനുള്ള അനുവാദം: സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

By

Published : Jul 26, 2021, 8:37 PM IST

എറണാകുളം : പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് അനുവാദം നൽകിയ സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിമര്‍ശനം. മരം മുറിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് നിലവിലെ നിയമങ്ങൾ മറികടന്നുള്ളതാണ്.

മുട്ടിലിൽ മുറിച്ച മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. രേഖകൾ പ്രകാരം പട്ടയം അനുവദിച്ചപ്പോൾ അതിൽ ഈട്ടി മരങ്ങൾ സർക്കാരിന്‍റേതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുറിക്കാനാണ് നിലവിലെ നിയമം മറികടന്ന് സർക്കാർ ഉത്തരവിറക്കിയത്.

ALSO READ:സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസത്തേക്കു കൂടി മരവിപ്പിച്ചു

പ്രതികളുടെ ജാമ്യാപേക്ഷയിൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലന്നും കോടതി പറഞ്ഞു. പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മരം മുറിച്ചത്. വില്ലേജ് ഓഫിസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമർശിച്ചു. മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചു.

പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് പ്രതികൾ വിൽപ്പനക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടികൾ പ്രതികൾ എങ്ങനെ സംഘടിപ്പിക്കുമെന്ന സംശയവും കോടതി ഉന്നയിച്ചു. പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.

ABOUT THE AUTHOR

...view details