എറണാകുളം: പെരുമ്പാവൂർ പുത്തൻകുരിശ് റോഡിൽ പൊടിശല്യം രൂക്ഷം. അല്ലപ്ര മുതൽ വെങ്ങോല വരെയുള്ള ഭാഗത്താണ് രൂക്ഷം. ഗ്രാവൽ മെറ്റൽ കൊണ്ടിട്ടത് മൂലമാണ് ഈ പ്രതിസന്ധി രൂക്ഷമായത്. പി.ഡബ്ല്യൂ.ഡി.കരാറുകാരൻ റോഡിൽ ഉണ്ടായ കുഴി അടയ്‌ക്കാൻ വേണ്ടിയെന്നും പറഞ്ഞ് ലോഡ് ഇറക്കിയിട്ട് ഏറെ നാളായത്തായി പ്രദേശവാസികൾ പറയുന്നു. മെറ്റലും പൊടിയും കാരണം ഇവിടെ അപകട സാധ്യതയേറുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഭാഗത്ത് റീ ടാറിംഗ് ചെയ്യുന്നതിന് പകരം ഗ്രാവൽ മെറ്റൽ കൊണ്ട് നിരത്തിയിരിക്കുകയാണ്.ഇതു മൂലം ഇരുചക്രവാഹനക്കാരുടെ യാത്ര ദുസഹമാവുകയാണ്.
പെരുമ്പാവൂർ പുത്തൻകുരിശ് റോഡിൽ പൊടിശല്യം രൂക്ഷം - ernakulam
വെറും മെറ്റൽ മാത്രം ഉപയോഗിച്ച റോഡിലെ കുഴി അടച്ചതാണ് പൊടിശല്യത്തിന് കാരണം

പെരുമ്പാവൂർ പുത്തൻകുരിശ് റോഡിൽ പൊടിശല്യം രൂക്ഷം
പെരുമ്പാവൂർ പുത്തൻകുരിശ് റോഡിൽ പൊടിശല്യം രൂക്ഷം
വലിയ വാഹനങ്ങൾ മെറ്റലിനു മുകളിലൂടെ പോകുമ്പോൾ മെറ്റൽ പൊടിഞ്ഞുണ്ടാകുന്ന പൊടി മൂലം റോഡരികിലുള്ള വീടുകളിലും, സ്ഥാപനങ്ങളിലും ഉള്ള ആളുകൾ ദുരിതമനുഭവിക്കുകയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് പി.പി.റോഡ്. ഈ റൂട്ടിൽ ഏകദേശം ഒന്നര കിലോമീറ്റർ ഭാഗമാണ് അപകട സാധ്യതയിലുള്ളത്.എത്രയും വേഗം ഇതിനുളള പരിഹാരം അധികാരികൾ കാണണമെന്നും ഉത്തരവാദിത്വം ഇല്ലാതെ പെരുമാറിയ പി.ഡബ്ല്യൂ.ഡി.കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ.