എറണാകുളം: കളമശ്ശേരി പാതാളം റെഗുലേറ്റർ പാലത്തിലെ ഷട്ടറിൽ വന്നടിഞ്ഞ കറുത്ത മാലിന്യം ഷട്ടർ തുറന്നതോടെ കുത്തിയൊലിച്ച് പെരിയാറിലേക്ക് എത്തുന്നു. പെരിയാറിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിലെ വിഷാംശത്താൽ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ ചത്തുപൊങ്ങുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
പെരിയാറിലേയ്ക്ക് വിഷ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി - വിഷ മാലിന്യം
പെരിയാറിലേക്ക് ഒഴുകിയെത്തിയ മാലിന്യത്തിലെ വിഷാംശത്താൽ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ ചത്തുപൊങ്ങുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്
ആറ് മാസം മുൻപ് ഇത്തരത്തിൽ പാലത്തിലെ ലോക്ക് ഷട്ടറിനകത്ത് വെള്ളത്തിനടിയിൽ നിന്ന് കറുത്ത മാലിന്യം ഉയർന്നുപൊങ്ങുകയും ഷട്ടർ തുറന്നപ്പോൾ മാലിന്യം കലർന്ന് നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധങ്ങളും കോടതി ഇടപെടലുകളും ഉണ്ടായതോടെ മലിനീകരണ നിയന്ത്രണബോർഡും ജലവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തുകയും വേണ്ട പരിഹാരങ്ങൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിന്‍റെ തുടർ നടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.
എടയാർ വ്യവസായമേഖലകളിൽ നിന്നുള്ള മാലിന്യമാണ് പുഴയിലേക്ക് ഒഴുക്കി വിടുന്നതെന്ന ശക്തമായ ആരോപണവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുകയാണ്.