എറണാകുളം: ഇന്നലെയും ഇന്നും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് എറണാകുളത്ത് ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്. നാഗരാജു. കൊച്ചിയിലെ റോഡുകൾ വിജനമാണെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സർവ്വീസിലുളളവർ മാത്രമാണ് പുറത്തിറങ്ങുന്നത്. അനാവശ്യ കാര്യങ്ങൾ ചൂണ്ടികാട്ടിയുള്ള യാത്രകൾക്ക് പാസ് അനുവദിക്കില്ലെന്ന് പൊലീസ് കമ്മിഷണർ അറിയിച്ചു.
എറണാകുളത്ത് ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിക്കുന്നു: സി.എച്. നാഗരാജു
റംസാൻ കിറ്റ് വിതരണത്തിന് അഞ്ച് പേരടങ്ങുന്ന സംഘത്തിന് പൊലീസ് അനുമതി നൽകുമെന്നും കമ്മിഷണർ അറിയിച്ചു
Also Read:'വ്രതകാലത്തെ കൊവിഡ് ജാഗ്രത പെരുന്നാൾ ദിനത്തിലും വേണം': മുഖ്യമന്ത്രി
പതിനൊന്നായിരം പേരാണ് ഇന്ന് പാസിനായി അപേക്ഷിച്ചതെന്നും ഇതിൽ ആയിരത്തി അഞ്ഞൂറ് പേർക്ക് മാത്രമാണ് പാസ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാൻ പറ്റുന്ന കാര്യങ്ങൾക്ക് വേണ്ടിയാണ് പലരും പാസിന് അപേക്ഷിക്കുന്നത്. എന്നാൽ പൊലീസ് കൃത്യമായി പരിശോധിച്ചാണ് പാസ് അനുവദിക്കുന്നത്. അത്യാവശ്യ മരുന്ന് വിതരണത്തിന് പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റംസാൻ കിറ്റ് വിതരണത്തിന് പള്ളികളുമായി ബന്ധപ്പെട്ട് അഞ്ച് പേരടങ്ങുന്ന സംഘത്തിന് പൊലീസ് അനുമതി നൽകുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.