എറണാകുളം: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവശ്യമായ പണമില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. 45 ദിവസത്തിനുള്ളിൽ 10 കോടിയിലധികം രൂപ കണ്ടെത്താനാവില്ല. 2022 ജനുവരി മുതൽ ഡിസംബർ വരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ചു.
ആദ്യഘട്ടം ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ച 174 പേർക്ക് ധനസഹായം നൽകാനായി 12,16,00,000ലധികം രൂപ വേണം. രണ്ടാം ഘട്ടം ഏപ്രിൽ 30നും ജൂൺ 30നും ഇടയിൽ വിരമിച്ചവർക്ക് ആനുകൂല്യം നൽകാനായി 51,56,34,000 രൂപയാണ് വേണ്ടത്. മൂന്നാം ഘട്ടം ഡിസംബർ 31 വരെയുള്ള ജീവനക്കാർക്കാണ് ആനുകൂല്യം നൽകാനായി ആറരക്കോടിയും വേണമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.